തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിനുപുറമേ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തമിഴിലും തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങുന്ന ‘മഹാനടി’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളായിരുന്ന സാവിത്രിയുടെ വേഷത്തിലാണ് സിനിമയില്‍ കീര്‍ത്തി എത്തുന്നത്.
ചിത്രത്തിന് സ്വാഭാവികതയ്ക്കായി കീര്‍ത്തിയോട് കുറച്ച് വണ്ണം കൂട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കീര്‍ത്തി വണ്ണം കൂട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കുറച്ചു കൂടി വണ്ണം ആവശ്യമാണെന്ന് സംവിധായകന്‍ അറിയിച്ചു. സാവിത്രി ജീവിതത്തില്‍ ഇടയ്ക്ക് വച്ച് കുറച്ചധികം വണ്ണം വച്ചിരുന്നു. ഇതുകൊണ്ടാണ് വണ്ണം കൂട്ടാന്‍ കീര്‍ത്തിയോട് സംവിധായകന്‍ ആവശ്യപ്പെട്ടത്. പക്ഷേ കീര്‍ത്തി പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞുവത്രേ.
സൈസ് സീറോ സിനിമയ്ക്കായി അനുഷ്‌ക ഷെട്ടി വണ്ണം കൂട്ടുയും പിന്നീട് അത് കുറയ്ക്കാന്‍ പെടാപാട് പെട്ടതുമാണ് കീര്‍ത്തിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് സിനിമാലോകത്തെ സംസാരം. കടുത്ത ഡയറ്റ് പാലിച്ചിട്ടും വണ്ണം കുറയാത്തതിനെ തുടര്‍ന്ന് വിദേശത്ത് പോയി ചികിത്സ ചെയ്താണ് അനുഷ്‌ക വണ്ണം കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ അവസ്ഥ തനിക്കും വരരുതെന്ന് ഓര്‍ത്താണ് കീര്‍ത്തി തന്റെ തീരുമാനം സംവിധായകനോട് വ്യക്തമാക്കിയതെന്നു ഗോസിപ്പ് കോളങ്ങള്‍ പറയുന്നു.
Post Your Comments