Latest NewsNEWS

യുട്യൂബിൽ തരംഗം സൃഷ്ടിച്ച് ആറുവയസുകാരൻ

യുട്യൂബിലൂടെ താരമായിമാറിയ ആറുവയസുകാരന്റെ വിശേഷങ്ങളാണ് എല്ലാവർക്കും അറിയേണ്ടത്. ചെറു പ്രായത്തിൽ കോടീശ്വരനായി മാറിയ റയാൻ, റയൻ ടോയ്സ് റിവ്യൂ എന്ന യൂ ട്യൂബ് ചാനലിന്‍റെ ഉടമയാണ്.

പട്ടു പാടുകയും ഡാൻസ് കളിക്കുകയുമൊന്നുമല്ല ഈ കുട്ടിത്താരത്തിന്റെ ജോലി. മറിച്ച് കളിപ്പാട്ടങ്ങൾ വിലയിരുത്തലാണ്. റയാന് മൂന്നു വയസുള്ളപ്പോൾ മുതൽ കളിപ്പാട്ടങ്ങൾ തുറക്കുന്നതും എടുക്കുന്നതും അവയ്ക്കൊപ്പം കളിക്കുന്നതുമായ വിഡിയോകൾ അച്ഛനമ്മമാർ പകർത്തിയിരുന്നു. പിന്നീട് റയാൻ കളിപ്പാട്ടങ്ങളെ വിലയിരുത്താൻ തുടങ്ങിയതോടെ റയൻ ടോയ്സ് റിവ്യൂ എന്ന പേരിൽ ഒരു യു ട്യൂബ് ചാനലും തുടങ്ങി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കുട്ടികളാണ് റയാന്റഫെ യു ട്യൂബ് ചാനലിന്റെ ആരാധകരായിട്ടുള്ളത്. റയാനെ അനുകരിച്ച് യു ട്യൂബ് ചാനൽ തുടങ്ങിയവരും ഏറെ.

ഫോർബ്സ് മാസികയുടെ കണക്കു പ്രകാരം യു ട്യൂബ് സംരംഭം വഴി ഏറ്റവുമധികം പണമുണ്ടാക്കുന്ന കോടീശ്വരൻമാരുടെ പട്ടികയിലാണ് റയൻ.2015ൽ ഒരു ട്രെയിൻ സെറ്റിനൊപ്പം റയാന്‍ കളിക്കുന്ന വീഡിയോ മാതാപിതാക്കൾ പോസ്റ്റ് ചെയ്‍തതോടെയാണ് റയാൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

കൂടുതൽ യു ട്യൂബ് ചാനലുകൾ ശ്രദ്ധിച്ചു തുടങ്ങിയ റയാൻ തനിക്കും മറ്റുള്ളവരെപ്പോലെ കളിപ്പാട്ടങ്ങൾ വിലയിരുത്തണമെന്ന ആഗ്രഹം മാതാപിതാക്കളോട് പങ്കുവച്ചു. പൂർണ്ണ പിന്തുണയാണ് അച്ഛനമ്മമാർ നൽകിയത്. 20017 ജൂണിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള യു ട്യൂബ് ചാനലായി റയൻ ടോയ്സ് റിവ്യൂ തെരഞ്ഞെടുക്കപ്പെട്ടു.പുതിയതായൊരു കളിപ്പാട്ടം വിപണിയിലിറങ്ങിയാൽ റയാൻ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നാണത്രേ കുട്ടികളും കളിപ്പാട്ട നിർമ്മാതാക്കളും നോക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button