BollywoodGeneralNEWS

ആ ചിത്രത്തില്‍ ഞാന്‍ ആയിരുന്നുവെങ്കില്‍ അദ്ദേഹം എന്നെ കൊന്നേനെ; റാണി മുഖര്‍ജി

ബോളിവുഡിലെ ചില താരങ്ങള്‍ക്ക് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അത്ര ഇഷ്ടമുള്ള കാര്യമല്ല. നടി റാണി മുഖര്‍ജിയും ഭാര്‍ത്താവ് ആദിത്യ ചോപ്രയും തങ്ങളുടെ കുട്ടിയായ ആതിരയെ ഒരു ക്യാമറകണ്ണുകള്‍ക്കും വിട്ടു കൊടുക്കില്ലെന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. കുട്ടിയുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ അത്രത്തോളം എതിര്‍പ്പുള്ള ആളാണ്‌ ആദിത്യ ചോപ്രയെന്നു റാണിമുഖര്‍ജി പറയുന്നു.

“കുട്ടിയുടെ ഫോട്ടോ ആരും എടുക്കരുതെന്ന തീരുമാനം എന്‍റെ ഭര്‍ത്താവിന്‍റെതാണ്. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായമോ ഉപദേശമോ അദ്ദേഹം കണക്കിലെടുക്കാറില്ല. അവളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളു… നടക്കില്ല, താല്പര്യമില്ല. പലപ്പോഴും ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ഒരു ദിവസം അവളെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. 
ഒരിക്കല്‍ അവളുടെ ചിത്രം ഒരാള്‍ പകര്‍ത്തി. ദൈവത്തിന് നന്ദി അത് എന്നോടൊപ്പമുള്ള ചിത്രമായിരുന്നില്ല. അവളുടെ അച്ഛനൊപ്പം തന്നെ ഉള്ളതായിരുന്നു. എനിക്കൊപ്പം ആയിരുന്നെങ്കില്‍ എന്റെ കഥ കഴിഞ്ഞേനെ” – റാണി മുഖര്‍ജി

shortlink

Related Articles

Post Your Comments


Back to top button