ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും നടിയുമായ ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഭാഗ്യലക്ഷ്മി ചര്‍ച്ച നടത്തി. സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ വച്ചാണ് ചര്‍ച്ച നടന്നത് . ഭാഗ്യലക്ഷ്മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കാനം പറഞ്ഞു.
ഇടതുപക്ഷ പ്രവര്‍ത്തകയായ തനിക്ക് ഏറ്റവും യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പാര്‍ട്ടി ആയതിനാലാണ് സിപിഐ യില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സിപിഎമ്മുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ ചേരിയില്‍ നില്ക്കുമ്പോള് തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അംഗത്വം ഭാഗ്യലക്ഷ്മി സ്വീകരിച്ചിരുന്നില്ല. മുന്‍പ് വടക്കാഞ്ചേരി സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സിപിഎം സംസ്ഥാന നേതാക്കള്‍ ആരും ഭാഗ്യലക്ഷ്മിയുടെ നിലപാടുകളെ എതിര്‍ത്തിരുന്നില്ല.
Post Your Comments