CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

സുരേഷ് ഗോപി അമ്മയില്‍ നിന്നും പിന്‍വാങ്ങിയതിന് കാരണം?

മലയാള സിനിമയിലെ സൂപ്പര്‍താരമായി വിലസുന്ന നടനാണ്‌ സുരേഷ്ഗോപി. ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകനെ കോരിത്തരിപ്പിച്ച നായകന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. മലയാള സിനിമയില്‍ താര സംഘടന ആയ അമ്മയുടെ യോഗങ്ങളില്‍ ഈ നടനെ കാണാറില്ല. എന്തുകൊണ്ടാണ് അമ്മയില്‍ നിന്നും നടന്‍ പിന്‍വാങ്ങിയത്?

ഇതിനുള്ള ഉത്തരം ഒരു ചാനല്‍ അഭിമുഖത്തില്‍ താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഷോ ആണ് അമ്മയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. 1997 ല്‍ ഗള്‍ഫില്‍ അറേബ്യന്‍ ഡ്രീസ് എന്നൊരു പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു. വിദേശത്തെ പരിപാടിക്ക് പുറമെ നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും പരിപാടി അവതരിപ്പിച്ചിരുന്നു. അമ്മയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് പരിപാടി അവതരിപ്പിച്ചത്.

കണ്ണൂരില്‍ അംഗന്‍വാടികള്‍ക്ക് വേണ്ടിയും പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ധനശേഖരാര്‍ത്ഥവുമാണ് പരിപാടി അവതരിപ്പിച്ചത്. കല്‍പ്പന, ബിജു മേനോന്‍ തുടങ്ങിയവരോടൊപ്പം താനും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടി ചെയ്തത്. ഷോ ചെയ്യുന്നയാള്‍ നാലോ അഞ്ചോ ലക്ഷം അമ്മയിലേക്ക് തരുമെന്നായിരുന്നു പറഞ്ഞത്. അഞ്ച് സ്റ്റേജ് ചെയ്തതിനെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ചില താരങ്ങള്‍ ഈ വിഷയത്തില്‍ തന്നെ നിര്‍ത്തി പൊരിക്കുക ആയിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ആ വിഷയം തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മയില്‍ നിന്നും നോട്ടീസ് വന്നിരുന്നു. ആ സംഭവത്തിന് ശേഷവും ഏത് പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ തന്നെയും അറിയിക്കാറുണ്ട്. എന്നാല്‍ തനിക്ക് താത്പര്യമില്ലെന്ന് താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button