സിനിമയിലേ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച സംഘടനയാണ് ഡബ്ല്യു.സി.സി. എന്നാല്‍ താന്‍ അതില്‍ അങ്ങമാല്ലത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി സുരഭി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സുരഭി അത് വ്യക്തമാക്കുന്നത്.
സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ ..”സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. നാഷ്ണല്‍ അവാര്‍ഡ് കിട്ടിയ സമയമായതുകൊണ്ട് തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്ക് ഇത്ര തിരക്കുണ്ടാകുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്. തിരക്കായതിനാല്‍ ഞാന്‍ ആസമയത്ത് അല്‍പ്പം മൗനം പാലിച്ചു. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പുരുഷന്മാരായിരാണ്. അവര്‍ക്കിടയില്‍ നാം നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ.”
Post Your Comments