
അച്ഛനമ്മമാരെ കടത്തി വെട്ടുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയരാകുകയാണ് താര പുത്രന്മാര്. തങ്ങളുടെ മക്കള്‍ തങ്ങളെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ ഏതൊരു മാതാപിതാക്കളും അഭിമാനിക്കും. അച്ഛന്റെ ഗാനത്തിന് മികച്ച നൃത്തവുമായി ഷാരൂഖിന്റെ ഇളയ മകന് അബ്റാം. സ്കൂളിലെ വാര്‍ഷിക പരിപാടിയില്‍ ഷാരൂഖിന്റെ ഹിറ്റ് ചിത്രം സ്വദേശിലെ ‘യേ താരാ വോ താരാ’ എന്ന ഹിറ്റ് ഗാനത്തിനാണ് നാലുവയസുകാരനായ അബ്റാം ചുവടുവച്ചത്.
ഷാരൂഖാന് ഒരു കൂട്ടം കുട്ടികളുമൊത്ത് നൃത്തം വയ്ക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. ഇവിടെ ഷാരൂഖിന്റെ റോളാണ് അബ്റാം ഗംഭീരമാക്കിയത്. അബ്റാമിന്റെ സഹപാഠികളും മോശമാക്കിയില്ല. അബ്റാം ഇത്തരത്തില്‍ പെര്‍ഫോം ചെയ്യുന്നത് ഇതാദ്യമല്ല. എന്നാല്‍ ഇത്തവണത്തെ പ്രകടനം വീട്ടുകാരെപ്പോലും അമ്പരപ്പിച്ചു. ഷാരൂഖ്, അമ്മ ഗൗരി, മൂത്ത സഹോദരന് ആര്യന്, സഹോദരി സുഹാന എന്നിങ്ങനെ എല്ലാവരും അബ്രാമിന്റെ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു.
Post Your Comments