BollywoodCinemaGeneralHollywoodInternationalLatest NewsNEWSWOODsWorld Cinemas

ആ ചിത്രത്തിന്‍റെ ലൊക്കേഷന്‍ നരക തുല്യമായിരുന്നു; നിര്‍മ്മാതാവിന്റെ നിരന്തര ശല്യത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

 

സിനിമാ- മാധ്യമ ലോകത്തെ പ്രമുഖരായ വനിതകള്‍ താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ച മീ ടു കാംപയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട നിര്‍മാതാവാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍. ഇപ്പോള്‍ വീണ്ടും ഹാര്‍വിയെക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഓസ്കാര്‍ പുരസ്കാരം നോമിനേഷന്‍ ലഭിച്ച നടി രംഗത്ത്. നിര്‍മാതാവ് നിരന്തരം തന്നെ വേട്ടയാടിയെന്നും വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

ന്യൂയോര്‍ക്ക് ടൈംസില്‍ സല്‍മ എഴുതിയ ലേഖനത്തിലാണ് ഹാര്‍വിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് നേരിട്ട ഓരോ മോശം പെരുമാറ്റങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ മുന്‍നിര നടിയായ സല്‍മ. ഫ്രിദ എന്ന ചിത്രത്തിലൂടെ ആഗോള ശ്രദ്ധ നേടിയ നടിയാണ് സല്‍മ.

വളരെ മോശമായ തരത്തിലാണ് നിര്‍മാതാവ്പെരുമാറിയിരുന്നത്. കാണുന്ന വേളയിലെല്ലാം സെക്സിന് ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ ഹോട്ടലുകളിലും . മറ്റു സിനിമാ ലൊക്കേഷനുകളിലും വന്നു നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും നടി പറയന്നു. നിര്‍മാതാവ് എത്തി. ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് നടി ലേഖനത്തില്‍ വെളിപ്പെടുത്തുന്നു. ആദ്യം ബഹുമാനം തോന്നിയ വ്യക്തിയില്‍ നിന്ന് തന്നെ ദുരിതം നേരിടേണ്ടി വന്നതുമൂലം മാനസികനില തെറ്റുന്ന അവസ്ഥയിലേക്കെത്തിയെന്നും സല്‍മ പറയുന്നു. മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കൊഹ്ലോയുടെ കഥ പറയുന്നതായിരുന്ന ആ ചിത്രം ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണ കാലം തനിക്ക് നരകതുല്യമായിരുന്നുവെന്ന് സല്‍മ പറഞ്ഞു.

ഹാര്‍വിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫ്രിദയുടെ ചിത്രീകരണം മുടങ്ങുമെന്ന അവസ്ഥയും വന്നിരുന്നു. പക്ഷേ, വഴങ്ങാന്‍ തയ്യാറായില്ല. രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്കര്‍ തുടങ്ങിയ പുരസ്കാര നോമിനേഷന്‍ തനിക്ക് ലഭിച്ചെങ്കിലും സന്തോഷം തോന്നിയിരുന്നില്ലെന്നും കാരണം ഹാര്‍വിയായിരുന്നുവെന്നും സല്‍മ ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button