ഹൃദയങ്ങള്‍ കീഴടക്കി ബോളിവുഡ് താരം; അഞ്ച് ലക്ഷം രൂപ ധനസഹായവുമായി ഷാരൂഖ്

താരങ്ങളുടെ നന്മകളെക്കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അഞ്ച് ലക്ഷം രൂപ ധനസഹായവുമായി ഷാരൂഖ് എത്തുന്നതാണ്. ബോളിവുഡ് താരവും ഗുസ്തി ചാമ്പ്യനുമായ കൌർ സിംഗിന് സഹായമായാണ് ഷാരൂഖ് എത്തിയിരിക്കുന്നത്. കൌർ സിംഗ് അസുഖ ബാധിതനായി കിടപ്പിലാണ്.

1982 ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയാണ് കൌർ സിംഗ് . ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടിലാണ് ഈ കായിക സിനിമാ താരം. പ്രതിദിനം 8000 രൂപ മരുന്നിനായി ചിലവാകുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുമായി ഏറ്റുമുട്ടിയ ഒരേയൊരു ബോക്സർ കൂടിയാണ് കൌർ സിംഗ് . ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ. ആർസ്) ഫൗണ്ടേഷനാണ് പണം നൽകിയത്.

Share
Leave a Comment