നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ‘എബി’യും മറ്റൊരു നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്ത വിമാനവും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് അരങ്ങേറിയത്. രണ്ടു ചിത്രങ്ങളെയും പ്രമേയം ഒന്ന് തന്നെയാണ് എന്നുള്ളതായിരുന്നു പ്രധാന തര്‍ക്കം. ‘എബി’ എന്ന ചിത്രം ചിത്രീകരണം ആരംഭിക്കുകയും വിമാനത്തിനു മുന്‍പേ പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ വിമാനത്തിന്റെ സംവിധായകന്‍ പ്രദീപ് നായര്‍ എബിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു കോടതി കയറിരുന്നു. ഒടുവില്‍ എബിക്ക് റിലീസ് അനുമതി ലഭിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് എത്തിയതോടെ വിവാദങ്ങള്‍ക്ക് അവസാനമായി.
എബി ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കതെയാണ് കടന്നു പോയതെങ്കിലും ഭേദപ്പെട്ട വിജയം ചിത്രം നേടിയെടുത്തിരുന്നു, എന്നാല്‍ വിനീത് ശ്രീനിവാസന്റെ അഭിനയം വിമര്‍ശനവിധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍ എന്ന നടനെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു എബി. വിനീതിലെ നടന്‍ തന്റെ പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ട് ആ കഥാപാത്രത്തെ തെറ്റില്ലാത്ത രീതിയില്‍ അടയാളപ്പെടുത്തി, എന്നിരുന്നാലും നല്ലൊരു നടന്റെ കയ്യില്‍ ഈ കഥാപാത്രം എത്തിയിരുന്നെങ്കില്‍ കൂടുതല്‍ സ്വഭാവികത കൈവരുമെന്നായിരുന്നു പലരുടെയും വാദം.
വിനീത് അവതരിപ്പിച്ച അതേ സ്വഭാവ വിശേഷണമുള്ള കഥാപാത്രം പൃഥ്വിരാജ് വിമാനത്തില്‍ അവതരിപ്പിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ മുന്‍ കഥാപാത്രം പ്രേക്ഷകരില്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ല, കാരണം വിമാനത്തിലെ വെങ്കിടിയെ പൃഥ്വിരാജ് അതിശയമാക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അഭിനയത്തിന്റെ അപൂര്‍ണ്ണതയില്‍ എബി മലയാള ചരിത്ര താളുകളില്‍ ഇടം നേടിയില്ലെങ്കിലും പൃഥ്വിരാജിന്റെ വെങ്കിടി മലയാള സിനിമയിലെ മറക്കപ്പെടാത്ത കഥാപാത്രമായി അടയാളപ്പെട്ടേക്കാം.
Post Your Comments