മലയാളത്തില്‍ ഏറെ നിരൂപക ശ്രദ്ധ നേടിയ ഗ്രാമീണ ക്ലാസിക് ചിത്രമായിരുന്നു ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’. ‘നിമിര്‍’ എന്ന പേരില്‍ ഉദയനിധി സ്റ്റാലിനെ നായകനാക്കി പ്രിയദര്ശന് മഹേഷിന്റെ പ്രതികാരം തമിഴിലെത്തിക്കുകയാണ്. മലയാളത്തില്‍ വലിയ രീതിയിലുള്ള പ്രശംസ ഏറ്റുവാങ്ങിയ മഹേഷിന്റെ പ്രതികാരം പ്രിയദര്ശനെപ്പോലെയൊരു സംവിധായകന് തമിഴിലെത്തിക്കുമ്പോള് കരുതല്‍ ഏറെ വേണം എന്നുള്ളതാണ് പ്രധാനം.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക അദ്ദേഹത്തിന്റെ അഭിനയത്തില്‍ തൃപ്തയല്ലെന്നാണ് റിപ്പോര്‍ട്ട്. ഫഹദ് ഫാസില്‍ അവതരിപ്പിച്ചതിന്റെ പകുതിപ്പോലും നന്നാക്കാന്‍ സാധിച്ചില്ലല്ലോ എന്നായിരുന്നു കൃതികയുടെ പരാമര്‍ശം. എന്നാല്‍ മനിതന് എന്ന ചിത്രത്തിലെ പ്രകടനത്തെക്കാള്‍ ഭേദമാണ് ഉദയന്റെ ഇതിലെ പ്രകടനപ്പെടുന്നും കൃതിക പറഞ്ഞതായി ഉദയനിധി സ്റ്റാലിന് വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
Post Your Comments