സിനിമയിലെ സ്ത്രീ വിരുദ്ധപരമായ സംഭാഷണത്തിന്റെ പേരില്‍ നടന് മമ്മൂട്ടിയേയും അദ്ദേഹം അഭിനയിച്ച കസബയെയും വിമര്‍ശിച്ച നടി പാര്‍വതി വലിയ പ്രതിഷേധം നേരിടുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടിവി ചാനലില്‍ സംസാരിക്കവേയായിരുന്നു പാര്‍വതിയുടെ പ്രതികരണം.
മമ്മൂട്ടി എന്ന നടനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സമൂഹത്തില്‍ ഏതുവിധം സ്വാധീനിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് പരിശോധന നടത്തണമെന്നാണ് ഞാന്‍ സൂചിപ്പിച്ചത്. സ്ക്രീനില്‍ വരുമ്പോള്‍ എന്തൊക്കെ അര്‍ഥങ്ങള്‍ വരുമെന്ന നിലയ്ക്ക് ഞാന്‍ ഒരു കാര്യം പറയുന്നതിന് മുന്‍പ് പത്ത് തവണ എങ്കിലും ആലോചിച്ചിരിക്കും. ചിലപ്പോള്‍ ഉപേക്ഷിക്കപ്പെടെണ്ടതായ ചില ഡയലോഗുകള്‍ പറയും. അപ്പോള്‍ അത് പിന്‍വലിക്കേണ്ട സംഭാഷണമാണെന്നു കാഴ്ചക്കാരന് മനസിലാവുന്ന രീതിയിലുള്ള ദൃഷഭാഷ വേണമെന്നും എന്നാല്‍ പിന്‍വാങ്ങിയുള്ള സംഭാഷണം ശരിയാണെന്ന രീതിയില്‍ വ്യാഖിനിക്കാന്‍ ശ്രമിച്ചാല്‍ നമ്മള് കൊടുക്കുന്ന മെസേജ് അര്‍ത്ഥമില്ലാതായി മാറുമെന്നും പാര്‍വതി പ്രതികരിച്ചു.
Post Your Comments