അന്ധമായ താരാരാധനയാണ് ഇന്ന് ഉള്ളതെന്നു നടന് പ്രേംകുമാര്‍. കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്ക് പകരം മൂന്നാംകിട സിനിമകളും അതിലെ നാലാംകിട അഭിനയ പ്രകടനങ്ങളും ഉദാത്ത കലാസൃഷ്ടികളായി പരിഗണിക്കുന്ന ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളതെന്നും അഭിപ്രായപ്പെട്ട പ്രേംകുമാര്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്.
പ്രേംകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ ..”ആരാധനയും ആരാധകരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍, വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നാം നേടിയെടുത്ത സാംസ്കാരിക മഹിമ തകര്‍ക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉയരുമ്ബോള്‍ പ്രതികരിക്കാനാവില്ല. സാക്ഷരതയ്ക്കും സാംസ്കാരിക ഔന്നത്യത്തിനും പേരുകേട്ട ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ എന്നോര്‍ക്കണം. അതിരു കടന്ന താരാരാധനയും അതിന് പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് നമ്മുടെ യുവത്വത്തെ ചിന്താപരമായ പാപ്പരത്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ഇല്ലാതാവുകയാണ്. താരങ്ങളെ അമാനുഷരായി കാണുന്നു. അവര്‍ക്ക് പൂജാബിംബങ്ങളുടെ പരിവേഷം നല്‍കുകയും പാലഭിഷേകവും പുഷ്പവൃഷ്ടിയുമൊക്കെ നടത്തി സായൂജ്യമടയുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം അറുതിവരുത്താന്‍ സിനിമയ്ക്കകത്തുള്ളവരില് നിന്നു തന്നെ ശബ്ദമുയരണം. തുറന്നടിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ചിലര്‍ക്കെല്ലാം പ്രശ്നമാകുന്നുണ്ടാകും. എന്നാല്‍, വലിയൊരു വിഭാഗം സാധാരണക്കാരായ മനുഷ്യര്‍ എന്നെ കാണുമ്പോള്‍ പറയുന്നത് അവര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത് എന്നാണ്-പ്രേംകുമാര്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രേകുമാര്‍ ഇത് തുറന്നു പറയുന്നത്
Post Your Comments