ചിത്രീകരണത്തിനിടയില്‍ നയന്‍‌താര ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശിവകാര്‍ത്തികേയന്‍; സംഭവം ഇങ്ങനെ!

നയന്‍താരയുടെ പെരുമാറ്റ രീതി ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ഒരുപാട് പ്രശ്നം സൃഷ്ടിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തില്‍ ഹീറോയായി അഭിനയിച്ച ശിവകാര്‍ത്തികേയന്‍. നയന്‍താര ചിരി തുടങ്ങിയാല്‍ അത് അവസാനിപ്പിക്കില്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ഷോട്ട് എടുക്കുമ്പോള്‍ നയന്‍സ് ചിരിച്ചു തുടങ്ങിയാല്‍ പിന്നെ അത് വലിയ ബുദ്ധിമുട്ടാണ്, അങ്ങനെ മണിക്കൂറുകളോളം ഷോട്ട് എടുക്കുന്നത് വൈകിയെന്നാണ് ശിവകാര്‍ത്തികേയന്‍റെ പരാതി.

റിലീസിന് എത്തുന്ന ശിവകാര്‍ത്തികേയന്‍റെ പുതിയ ചിത്രമായ വെലൈക്കാരന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു ശിവകാര്‍ത്തികേയന്‍ നയന്‍താരയുടെ പ്രശ്നം സൃഷ്‌ടിച്ച ചിരിയെക്കുറിച്ചു പങ്കുവെച്ചത്. ഡിസംബര്‍ 22-നു പ്രദര്‍ശനത്തിനെത്തുന്ന വെലൈക്കാരനില്‍ ഫഹദ് ഫാസിലും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമാണ്‌ ‘വേലൈക്കാരന്‍’.

Share
Leave a Comment