താരങ്ങള്‍ ആകുമ്പോള്‍ തിരക്കുകള്‍ വര്‍ദ്ധിക്കുക സ്വാഭാവികം. ഈ തിരക്കുകള്‍ കുടുംബ ജീവിതത്തെയും ബാധിക്കാറുണ്ട്. എന്നാല്‍ ഈ തിരക്കുകള്‍ കുടുംബ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു താരമാണ് ഷാരൂഖ് ഖാന്. അതുകൊണ്ട് തന്നെ കുടുംബത്തിനൊപ്പം സമയം ചിലവിടുകയും മക്കളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഒരു മാതൃകാ അച്ഛനായി താരത്തെ പലപ്പോഴും വിലയിരുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഷാരൂഖ് പങ്കുവച്ച ചിത്രമാണ്.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ കുഞ്ഞു അബ്രാമിനെ മടിയിലിരുത്തി ഓമനിക്കുന്ന സുഹാനയുടെ ചിത്രം ഷാരൂഖ് പങ്കുവച്ചിരിക്കുന്നത്. അച്ഛനാവുക എന്നതിന്റെ ദൗര്‍ഭാഗ്യകരമായ വശം എന്ന് തുടങ്ങുന്ന കാപ്ഷ്യനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
”അച്ഛനാവുക എന്നതിന്റെ ഏറ്റവും ദൗര്‍ഭാഗ്യകരമായ വശം ഇതാണ്. നമ്മള് എല്ലായ്പോഴും മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തും എന്നാല്‍ അതില്‍ നമ്മളുണ്ടാകില്ല. എഡിറ്റിങ്ങാണ് അവിടെ രക്ഷയ്ക്കെത്തുന്നത്.” ഷാരൂഖ് കുറിച്ചു.
Post Your Comments