![](/movie/wp-content/uploads/2017/12/parvathy-1.jpg)
കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ മമ്മൂട്ടിയുടെ സംഭാഷണങ്ങളെ വിമർശിച്ചതിന് നടി പാർവതി കടുത്ത ആരോപണങ്ങളാണ് നേരിടേണ്ടി വന്നത്. പാര്‍വ്വതിക്കെതിരെയുള്ള വിമർശനങ്ങളും ആക്രമണങ്ങളും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സിനിമാരംഗത്ത് നിന്നുള്ളവര്‍ക്ക് പുറമേ സമൂഹമാധ്യമങ്ങളിലും വന്‍ വിമര്‍ശനങ്ങളാണ് നടിക്ക് നേരെ ഉയര്‍ന്നത്. പാർവതി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രമായ ഖരീബ് ഖരീബ് സിംഗിള്‍ എന്ന സിനിമയുടെ പ്രമോഷന്‍ സംബന്ധമായ പരിപാടികള്‍ കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. നടന്‍ മോഹന്‍ലാലിനെകുറിച്ചും പാര്‍വ്വതി അവിടെ പരാമര്‍ശിക്കുകയുണ്ടായി. സിബിമലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന ചിത്രത്തില്‍ പാര്‍വ്വതി അഭിനയിച്ചിരുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ നിരവധി ആരാധികമാരില്‍ വലിയ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ അനായാസമായ അഭിനയം കണ്ടു അത്ഭുതം തോന്നിയ മുഹൂര്‍ത്തങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന്റെ പാഠപുസ്തകം കൂടിയാണ് മോഹന്‍ലാല്‍. ഫ്ലാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ഒരു ആരാധികയാണ് താനെന്നും , മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നുമാണ് പാര്‍വ്വതി പറയുന്നത്.
Post Your Comments