ബാലതാരമായി സിനിമയില്‍ എത്തുകയും സൂപ്പര്‍ താരങ്ങളുടെ നായികയായി ഇന്നും തിളങ്ങുകയും ചെയ്യുന്ന തെന്നിന്ത്യന്‍ നടിയാണ് മീന. മമ്മൂട്ടിയും രജനികാന്തും മാത്രമല്ല, മോഹന്‍ലാല്‍, കമല്‍ ഹസന്, ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജ്ജുന തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും മീന ജോഡി ചേര്‍ന്നഭിനയിച്ചു. ഇപ്പോള്‍ മീനയുടെ മകളും സഭിനയലോകട്ത് എത്തിയിരിക്കുകയാണ്.
വിജയ് നായകനായി എത്തിയ തെരി എന്ന ചിത്രത്തില്‍ ഇളയദളപതിയുടെ മകളായിട്ടാണ് നൈനിക സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം മികച്ച വിജയം നേടുകയും നൈനിക ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിരവധി ചിത്രങ്ങളുടെ ഓഫര്‍ നൈനികയ്ക്ക് വരുന്നുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ മമ്മൂട്ടി ഹിറ്റാക്കിയ ഭാസ്ക്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അരവിന്ദ് സ്വാമിയ്ക്കും അമല പോളിനുമൊപ്പം അഭിനയിക്കുകയാണ് നൈനിക.
സിദ്ധിഖ് ആണ് ചിത്രം തമിഴിലും ഒരുക്കുന്നത്. സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവന്നു മീന പറയുന്നു. ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ റിമേക്ക് തമിഴില്‍ ചെയ്തപ്പോള്‍ സിദ്ധിഖ് വിളിച്ചെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ മകള്‍ക്ക് ആ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മീന പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് തനിക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്തത് മകള്‍ക്ക് കിട്ടിയതിലുള്ള സന്തോഷം മീന പങ്കുവച്ചത്.
Post Your Comments