ബോളിവുഡ് താര സുന്ദരിയും മുന്‍ മിസ് ഇന്ത്യയുമായ ജൂഹി ചൗള സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് പറയുന്നു. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ജൂഹി. സിനിമയിൽ സ്ത്രീകളുടെ അവസരങ്ങളും സ്വാതന്ത്ര്യവും വർധിച്ചിട്ടുണ്ട്. എന്നാൽ സിനിമ ഇപ്പോഴും നായക കേന്ദ്രീകൃതം തന്നെയാണ്. ഭൂരിപക്ഷം സിനിമകളിലും നായകൻ തന്നെയാണ് എല്ലാത്തരത്തിലും നായകനെന്നും അവർ പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. കുട്ടി ഉടുപ്പുകൾ ഇടുന്നതും സൈസ് സീറോ ഫ്രെയ്മുകളും ആവിഷ്കാര സ്വാതന്ത്ര്യമാണോയെന്നും അവർ ചോദിച്ചു. ഷോ ബിസിനസിൽ സ്ത്രീകളുടെ അവസ്ഥയിൽ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും മാറാതെ അങ്ങനെതന്നെ നിൽക്കുകയാണെന്നും ജൂഹി പറഞ്ഞു.
Post Your Comments