
വിവാദ മോഡലും ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ജലന്ധര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദേഹത്ത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ചിത്രങ്ങള്‍ വരച്ച് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്. മൂന്ന് മാസമായിട്ടും കോടതി നടപടികളോട് സഹകരിക്കാന്‍ താരം തയാറായിരുന്നില്ല. രണ്ടാം തവണയാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച് ആര്‍ഷിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്.
മുന്‍പ് പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുള്ള താരമാണ് ആര്‍ഷി. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചാല് പൂര്‍ണനഗ്നയായി എത്തുമെന്ന് താരം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ബിഗ് ബോസ് മത്സരത്തില്‍ കള്ളം പറഞ്ഞാണ് ആര്‍ഷി എത്തിയതെന്ന് സഹ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.
Post Your Comments