മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാതാരങ്ങള്‍ക്കും ഇഷ്ടമാണ്. നവാഗതരായ സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കൊ അവസരം നല്‍കാന്‍ പലപ്പോഴും മടി കാണിക്കാറുണ്ട്. ഇത്തരം ഒരു രീതിയില്‍ നിന്നും വ്യത്യസ്തനാണ് നടന്‍ പൃഥ്വിരാജ്. നവാഗതരായ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്നതില്‍ താരത്തിനിനു യാതൊരു വൈമനസ്യവുമില്ല. അതിനെക്കുറിച്ച് പൃഥിരാജ് പറയുന്നു. “ഒരാള്‍ വന്ന് കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന് താന്‍ ചിന്തിക്കാറില്ല. കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമാണ് ശ്രദ്ധിക്കാറ്. സംവിധായകരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാന്‍ പോകുന്ന കാര്യത്തെ കുറിച്ച് ആദ്യവസാനം കൃത്യമായ ബോധ്യം വേണം”. അത്തരം ആളുകളുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്നും പൃഥ്വിരാജ് പറയുന്നു.
Post Your Comments