ഹാരി രാജകുമാരന്റെ വിവാഹത്തിന്റെ പൂര്‍ണ്ണ മേല്‍നോട്ടം ഒരു ഇന്ത്യന്‍ സൂപ്പര്‍ താരത്തിനാണ്. ഹാരിയുടെയും മേഘന് മാര്ക്ക്ലെയുടെയും അടുത്ത സുഹൃത്തായ പ്രിയങ്കാ ചോപ്രയാണ് വിവാഹത്തിന്റെ ടോട്ടല്‍ കണ്ട്രോള് ഏറ്റെടുത്തിരിക്കുന്നത്. മെയ് 19 നാണ് ഹരി രാജകുമാന്റെ വിവാഹം. ടൊറന്റോയില്‍ സ്യൂട്സിന്റെ ചിത്രീകരണത്തിനിടെയാണ് മേഘനും പ്രിയങ്കയും തമ്മില്‍ അടുക്കുന്നത്. വിവാഹ നിശ്ചയത്തിനു ശേഷം മേഘനയ്ക്ക് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. ഹാരി- മേഘന് വിവാഹത്തിന്റെ പൂര്ണ്ണമേല് നോട്ടം ഏറ്റെടുത്തുകൊണ്ട് സിനിമാ സ്റ്റൈലില്‍ സംഭവം കൊഴിപ്പിക്കാനാണ് പ്രിയങ്കയുടെ പദ്ധതി.
Post Your Comments