CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഷംന, സംവൃത എന്നിവരുടെ പിന്നാലെ ലെനയും; കാര്യം ഇതാണ്

സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി ആരാധകരെ താരങ്ങള്‍ ഞെട്ടിക്കാറുണ്ട് . കൊടി വീരന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഷംന കാസിമും മുടി മുറിച്ചതും സംവൃത തന്റെ നീളന്‍ മുടി മുറിച്ചുള്ള ഫോട്ടോ പങ്കുവച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ നടി ലെനയാണ് ബോയ് കട്ട് ലുക്കില്‍ മുടി മുറിച്ച്‌ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. മുടി മുറിക്കുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. എന്നാല്‍ ഈ മുടി മുറിക്കലിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും പുറത്ത് വിട്ടില്ല. ലെന അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടിയാണോ മുടി മുറിക്കലെന്നും വിവരങ്ങളില്ല.

അപര്‍ണ ഗോപിനാഥ്, പാര്‍വതി, എന്നീ നടിമാര്‍ ബോയ് കട്ട് ലുക്കിലെത്തിയിരുന്നു. പിന്നാലെ പ്രേമത്തിലെ മേരിയായിരുന്ന അനുപമ പരമേശ്വരന്‍ മുടി മുറിച്ച്‌ പുതിയ ലുക്കിലെത്തിയിരുന്നു. ലെന ഹെയര്‍ സ്റ്റൈയില്‍ പരീക്ഷിച്ചതാണോ എന്നുമറിയില്ല.

shortlink

Related Articles

Post Your Comments


Back to top button