പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ അനുപമ പരമേശ്വരന് ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്. തെലുങ്കിലാണ് താരം ഇപ്പോള്‍ സജീവം. അവിടെ കൈനിറയെ ചിത്രങ്ങളാണ് അനുപമയ്ക്ക്. താരം നായികയായ വുന്നാഡി ഒക്കതേ സിന്ദഗി എന്ന അവസാന ചിത്രം റിലീസ് ചെയ്തിട്ടില്ലെങ്കിലും സംവിധായകൻ കരുണാകരൻ ഒരുക്കുന്ന സായി ധരം തേജ് നായകനായ പുതിയ ചിത്രവും അനുപംയ്ക്ക് കരാര്‍ ആയിക്കഴിഞ്ഞു.
നാനിയ്ക്കും നാഗ ചൈതന്യയ്ക്കും ഒപ്പം വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലും അനുപമ കരാര്‍ ആയിക്കഴിഞ്ഞു. കീര്‍ത്തി സുരേഷ്, നിവേദിത തോമസ്, സായി പല്ലവി തുടങ്ങിയ നടിമാരുടെ ഇടയിലേക്ക് ആണ് അനുപമയും കടന്നു വന്നിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടോളിവുഡില്‍ മികച്ച അവസരങ്ങള്‍ നേടുന്ന താരമായി അനുപമ മാറിക്കഴിഞ്ഞു.
Post Your Comments