മലയാള സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രാവിണ്യം തെളിയിച്ച നടനാണ് ധര്മജന് ബൊല്‍ഗാട്ടി. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലെ പ്രകടനമാണ് ധര്മജന് മലയാള സിനിമയില്‍ വലിയ ഇമേജ് നല്‍കിയത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ധര്‍മജന്റെ കഥാപാത്രമായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന് നാദിര്‍ഷ തമിഴിലെത്തിക്കുമ്പോള് ധര്‍മജനും ഒപ്പമുണ്ടാകും. അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധര്മജന് മാത്രമാണ് മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തുന്നത്. ധര്‍മജന്റെ ആദ്യ തമിഴ് ചിത്രമാണ് അജിത് ഫ്രം അറപ്പുക്കോട്ടൈ. ജനുവരി 14-നു ചിത്രീകരണം ആരംഭിക്കുന്ന അജിത് ഫ്രം അറപ്പുക്കോട്ടൈയുടെ പ്രധാന ലൊക്കേഷന്‍ പൊള്ളാച്ചിയാണ്. ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രമാണ് നാദിര്‍ഷ മലയാളത്തില്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം.
Post Your Comments