പൃഥ്വിരാജിനെ നായകനാക്കി ആർ.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്ണന്.എന്നാല്‍ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ ജോലികള്‍ നടക്കുന്നുണ്ടെന്ന് താരം അറിയിച്ചു.
300 കോടി രൂപ ബജറ്റിലാണോ ചിത്രമൊരുക്കുന്നതെന്ന് എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. ”തീര്‍ച്ചയായും അതൊരു ബിഗ് ബജറ്റ് ചിത്രമാണ്. പക്ഷെ, അത് എത്ര രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അതൊരു അന്താരാഷ്ട്ര പ്രോജക്ടായി ചെയ്യാനാണ് ഞങ്ങളുടെ പദ്ധതി. ആ പ്രോജക്ടിന് അന്തിമരൂപം നല്‍കാനുള്ള തീവ്രമായ ശ്രമത്തിലാണ് വിമല്‍. അതില്‍ മാത്രമാണ് വിമലിന്റെ ശ്രദ്ധ. വാരണസി ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. ഹിന്ദി, തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലും ഈ സിനിമ ഇറക്കും എന്നുമാണ് താരം പറഞ്ഞത്.
Post Your Comments