
മലയാള ചിത്രങ്ങളില്‍ തിളങ്ങി നിന്ന നടിയാണ് ഷംന കാസിം. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ താരത്തിനു അവസരം കുറവാണ്. അതിനു കാരണം തനിക്ക് മലയാളത്തില്‍ ഒരു ശത്രു ഉള്ളതാണെന്ന് ഷംന ഒരു അഭിമുഖത്തില്‍ പറയുന്നു.
ആരാണ് മലയാളത്തില്‍ ശത്രുവെന്നു തനിക്ക് അറിയില്ല. എന്നാല്‍ ആരൊ ഉണ്ട്. അതാണ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം. പലപ്പോഴും അവസരങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വിളിക്കും. എന്നാല്‍ ചിത്രം തുടങ്ങുന്ന സമയം ആകുമ്പോള്‍ ആ വേഷങ്ങള്‍ ഇല്ല എന്ന് പറയും. പലപ്പോഴും ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇനി തന്റെ ആറ്റിറ്റിയൂഡാണോ മുഖമാണോ മലയാളത്തിന് ചേരാത്തത് എന്ന് അറിയില്ല എന്നും താരം പറയുന്നു. അതേ സമയം ഓടാത്ത ചിത്രങ്ങളില്‍ പേരിന് മാത്രം വന്ന് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിചേര്‍ത്തു.
അന്യഭാഷകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിടെ സജീവമാകുന്നത്. നടനും സംവിധായകനുമായ ശശികുമാര്‍ സംവിധാനം ചെയ്യുന്ന കൊടിവീരന് എന്ന ചിത്രത്തില്‍ ഷംന മൊട്ടയടിച്ച് പ്രത്യക്ഷപ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ മിലിയാണ് ഷംന ഒടുവില്‍ അഭിനയിച്ച ചിത്രം.
Post Your Comments