ന്യൂഡല്‍ഹി: ഓസ്കര് പുരസ്കാരത്തിനുള്ള പട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ന്യൂട്ടണ്‍ പുറത്തായി.രാജ്കുമാര് റാവു അഭിനയിച്ച ചിത്രം മികച്ച വിദേശഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലാണ് മത്സരിച്ചത്. ഓസ്കര് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ഇടം പിടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്ത് വിട്ട ഒമ്പത് ചിത്രങ്ങളുടെ അന്തിമ പട്ടികയിലും, ചിത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അമിത് മുസര്ക്കര് സംവിധാനം ചെയ്ത ചിത്രമായിരുന്നു ന്യൂട്ടണ്‍. പങ്കജ് ത്രിപാഠി, രഘുബിര്‍ യാദവ്, അഞ്ജലി പാട്ടില്‍, സഞ്ജയ് മിശ്ര എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിക്കുന്നത്.
എ ഫണ്ടാസ്റ്റിക് വുമണ്‍ (ചിലി), ഇന്‍ ദ ഫേഡ് (ജര്‍മനി), ഓണ്‍ ബോഡി ആന്‍ഡ് സോള്‍ (ഹംഗറി)’ ഫോക്സ്ട്രോട്ട് (ഇസ്രയേല്‍), ദ ഇന്‍സള്‍ട്ട് (ലെബനോന്), ലവ് ലെസ് (റഷ്യ), ഫെലസൈറ്റ്(സെനഗല്‍), ദ വൂന്‍ഡ് (ദക്ഷിണാഫ്രിക്ക), ദ സ്ക്വയര്‍(സ്വീഡന്) എന്നീ ചിത്രങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസ്കര് പുരസ്കാരച്ചടങ്ങ് നടക്കുന്നത്.
Post Your Comments