
മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമായ മനമാന്തയ്ക്ക് പ്രശംസയുമായി പ്രമുഖ സംവിധായകന് എസ്എസ് രാജമൗലിയുടെ ട്വീറ്റ്. ചിത്രം സംവിധാനം ചെയ്ത ചന്ദ്രശേഖര്‍ യെല്ലേറ്റിക്കും മോഹന്‍ലാലിനും മറ്റ് അഭിനേതാക്കള്‍ക്കും പ്രശംസ അറിയിച്ചാണ് രാജമൗലിയുടെ ട്വീറ്റ്. ചിത്രം എക്കാലവും തങ്ങളുംട ചിന്തയിലും ഹൃദയത്തിലുമുണ്ടാകുമെന്ന് പറഞ്ഞ രാജമൗലി ഇതൊരു പാഠപുസ്തകമാണെന്നും കൂട്ടിച്ചേര്‍ത്തു.
വിസ്മയം, മനമന്ത, നമദ് എന്നീ പേരുകളില്‍ മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഇന്ന് ഒരുമിച്ച് റിലീസിനെത്തിയത്. ചിത്രത്തില്‍ അഭിനയിച്ച നാലു വയസുകാരന് മുതല്‍ മോഹന്‍ലാല്‍ വരെ ഗംഭീര അഭിനയം കാഴ്ച്ചവെച്ചതായി പറഞ്ഞ രാജമൗലി സംവിധായകനായ ചന്ദുവിന്റെ ഏറ്റവും നല്ല ചിത്രമാണെന്നും.ഈ ചിത്രത്തില്‍ അഭിനയിച്ചവർക്കെല്ലാം അഭിമാനപൂർവ്വം ഇത് സ്വന്തം സിനിമയായി പറയാമെന്നും അദ്ദേഹം കുറിച്ചു.
Post Your Comments