മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റര്‍പീസി’ലെ ഗോകുല്‍ സുരേഷും മഹിമയും അഭിനയിച്ച മനോഹരഗാനം പുറത്തിറങ്ങി.മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘മധുമൊഴി രാധേ അരികെ’ എന്ന ക്ലാസ്സിക് ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടി ഒരു കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. റോയൽ സിനിമാസ് ബാനറിൽ സിഎച്ച് മുഹമ്മദ് ചിത്രം നിര്‍മ്മിക്കുന്നു. ദീപക് ദേവിന്റെ സംഗീത സംവിധാനത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണന് ആണ്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments