സൗഹൃദങ്ങളുടെ അതിരുകടന്ന തമാശ ഒരു ജീവന് എടുത്തതിന്റെ നേര് സാക്ഷ്യവുമായി ഒരു ചിത്രം. ഷാനു കരുവ സംവിധാനം ചെയ്ത മലയാളി വെഡിംഗ് എന്ന ഷോര്‍ട്ട് ഫിലിം ചര്‍ച്ചയാവുന്നു. വിവാഹ ദിനത്തില്‍ കൂട്ടുകാര്‍ ഒപ്പിക്കുന്ന തമാശകള്‍ അതിരുകടക്കുകയും അത് ജീവന് നഷ്ടപ്പെടുന്നതിനു തന്നെ കാരണമാകുകയും ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മള് കാണാറുണ്ട്. അത്തരം ഒരു സത്യത്തെ തുറന്നു കാണിക്കുകയാണ് മലയാളി വെഡിംഗ്. കൂട്ടുകാര്‍ ഒരുക്കിയ ചില ആഘോഷങ്ങള്‍ വിവാഹ സന്തോഷങ്ങള്‍ മായും മുന്‍പേ മരണവീടായി മാറ്റിയ കഥ.
ആഘോഷങ്ങള്‍ നല്ലതാണ്. പക്ഷെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ആദ്യ ദിനം തന്നെ ഒരു ജീവിതം നഷ്ടപ്പെടുന്ന വേദന മനോഹരമായി ഷാനു അവതരിപ്പിച്ചിരിക്കുന്നു. മനോജ് ജയിംസ്, ഐശ്വര്യ, കിരണ്‍ വിജയ്, ഹരി, ദിലീപ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ പതിമൂന്നു മിനിറ്റ് മാത്രമുള്ള ഈ ഫിലിം യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ ചെയ്യുന്നവ ദുരന്തമായി മാറുന്ന കാഴ്ച. എല്ലാ സുഹൃത്തുക്കളും കണ്ടിരിക്കേണ്ട ചിത്രം. നിര്‍മ്മാണം: മനോജ് കലാരഞ്ജിനി, എഡിറ്റിംഗ് : അമല്‍
Post Your Comments