
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടി ആരാധകര്‍ നടി പാര്‍വതിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം നടത്തുകയാണ്. ഇരുപത്തി രണ്ടാമത് ചലചിത്രോത്സവത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെ മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രമായ കസബയെയും വിമര്‍ശച്ച് സംസാരിച്ചതിന്റെ പേരിലാണ് പാര്‍വതിയ്ക്കെതിരെ ആക്രമണം. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍വതി ചിത്രത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. ഇത് വിവാദമായതോടെ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കസബയുടെ സ്പെഷ്യല്‍ സ്ക്രീനിങ് ഡബ്ല്യു.സി.സി നടത്തുമെന്നും മാധ്യമങ്ങളെയും തന്നെ വിമര്‍ശിക്കുന്നവരെയും പരിഹസിച്ച് പാര്‍വതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പാര്‍വതിയെ പിന്തുണച്ച് ഗീതു മോഹന്‍ദാസും രംഗത്തെത്തുകയും ചെയ്തു.
ഇപ്പോള്‍ പാര്‍വതിയ്ക്കും ഗീതു മോഹന്‍ദാസിനും മറുപടിയുമായി വന്നിരിക്കുകയാണ് കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്. ഇരുവരെയും ആന്റി എന്ന് പരിഹാസത്തോടെ അഭിസംബോധന ചെയ്താണ് ജോബി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത് . ഇരുവരുടെയും പിറന്നാള്‍ തിയ്യതി പറയുകയാണെങ്കില്‍ ആ ദിവസം പിറന്നാള്‍ സമ്മാനമായി കസബ പ്രദര്‍ശിപ്പിക്കാമെന്നാണ് ജോബി ജോര്‍ജ് പറഞ്ഞിരിക്കുന്നത്.
ജോബി ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്ത്ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
Post Your Comments