ജയസൂര്യയുടെ സൂപ്പര്‍ ഹിറ്റ് കഥാപാത്രം ഷാജി പാപ്പന് രണ്ടാം വരവിനു ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായാണ് ആട് 2 എത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ എല്ലാവരും പ്രധാനമായും ശ്രദ്ധിച്ചത് ഷാജി പാപ്പന്റെ മുണ്ടാണ്. കാവിയും കറുപ്പും കലര്‍ന്ന ഒരു കിടിലന്‍ ഡബിള്‍ സൈഡഡ് മുണ്ട്. ഈ മുണ്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റാരുമല്ല. ഒരു സിനിമാ താരത്തിന്റെ ഭാര്യ എന്നതിലുപരി വസ്ത്രാലങ്കാരരംഗത്ത് തന്റേതായ മേല്‍വിലാസം ഉണ്ടാക്കിയെടുത്ത സാക്ഷാല്‍ സരിത ജയസൂര്യ തന്നെ. ഷാജി പാപ്പന്റെ മുണ്ട് ഹിറ്റായതില്‍ ഭാര്യയ്ക്ക് നന്ദി നേര്‍ന്നിരിക്കുകയാണ് ജയസൂര്യ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ മുണ്ടിന്റെ പിന്നിലുള്ള കഥ ജയസൂര്യ തുറന്ന് പറഞ്ഞത്.
ജയസൂര്യയുടെ കുറിപ്പ് വായിക്കാം
‘ഭാര്യയ്ക്കും നന്ദി… Saritha Jayasurya
ആട് 2 വീണ്ടും plan ചെയ്യന്നു എന്ന് ഞാന്‍ സരിതയോട് പറഞ്ഞപ്പോ അവള് ആദ്യം പറഞ്ഞത്, ജയാ… ഈ തവണ പാപ്പന്റെ style ഒന്ന് മാറ്റി പിടിയ്ക്കാം, എന്റെ മനസ്സില്‍ പുതിയ ഒരു idea ഉണ്ടെന്നാണ്…. അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാന്‍ മിഥുനെയും, വിജയ് ബാബു വിനെയും കാണിച്ചപ്പോ അവരും സൂപ്പര്‍ ഹാപ്പി. ഇന്ന് ആ പാപ്പന്റെ പുതിയ style മറ്റുള്ളവര്‍ക്കും ഇഷ്ടമായി എന്നറിയുമ്ബോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും, നന്ദിയും… വളരെ സ്നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ.’
സരിത ജയസൂര്യയുടെ സിനിമകള്‍ക്ക് വേണ്ടി മുന്‍പും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. പ്രേതത്തില്‍ ജയസൂര്യയുടെ സ്റ്റൈല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ ജയസൂര്യയെ വിളിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയും സരിതയോട് തനിക്കും ഒരു വസ്ത്രം തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments