Latest NewsMollywood

തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്; അതൊരു കലയാണ്: അനുപമ പരമേശ്വരന്‍

‘പ്രേമം’ എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനുപമ പരമേശ്വരൻ. ആ ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിൽ നിന്നും മാറി ചുരുണ്ട മുടിക്കാരിയായിരുന്ന അനുപമ ഇന്ന് തെലുങ്ക് സിനിമയുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി തെലുങ്കില്‍ കൈ നിറയെ സിനിമകളാണ് അനുപമയ്ക്കിപ്പോള്‍. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം പ്രേമം ഒരു അത്ഭുതമായിരുന്നു എന്നാണ് അനുപമ പറയുന്നത്.

പ്രേമത്തിന് മുമ്പ് താന്‍ സിനിമ ആസ്വാദക മാത്രമായിരുന്നു. ഒരുപാട് പേരുടെ കഠിനാധ്വനമാണ് സിനിമ. ഇപ്പോഴാണ് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് മനസിലായതെന്നും അത് കൊണ്ട് സിനിമയുടെ വിലയിപ്പോള്‍ തനിക്കാറിയാമെന്നും അനുപമ പറയുന്നു.

അനുപമയുടെ ആദ്യ സിനിമയായ പ്രേമത്തില്‍ ചെറിയൊരു തേപ്പുകാരിയുടെ വേഷമാണ് ലഭിച്ചത്. മേരിയുടെ ഒരു ഭാഗ്യം അതായിരുന്നു. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്.തനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഒരുപാട് സാധാനങ്ങളെ പ്രേമിച്ചിട്ടുമുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്നുമാണ് അനുപമ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button