BollywoodLatest NewsMollywood

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യം എന്തിന് ചെയ്‌തെന്ന് ചോദിച്ചപ്പോള്‍, എനിക്ക് അപ്പോള്‍ അങ്ങനെ തോന്നിയെന്ന് താരത്തിന്റെ മറുപടി ; ലയേഴ്‌സ് ഡൈയ്‌സ് ചിത്രീകരണത്തെക്കുറിച്ച് ഗീതു മോഹന്‍ദാസ്

തിരുവനന്തപുരം:മലയാളത്തിലെ മുൻകാല നടി എന്നതിലപ്പുറം സംവിധായിക എന്ന രീതിയിലാണ് ഗീതു മോഹൻ ദാസിനെ മലയാളികൾക്ക് ഇപ്പോൾ പരിചയം . തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച ഗീതുമോഹന്‍ദാസിന്റെ ആദ്യ ചിത്രം ലയേഴ്‌സ് ഡൈയ്‌സ് മൂന്നുഷോകളും വന്‍ ജന പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം നടന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ കലാഭവന്‍ തിയേറ്റില്‍ എത്തിയ ഗീതു ലയേഴ്‌സ് ഡൈയ്‌സിന്റെ അനുഭവങ്ങളും പ്രേക്ഷകരോട് പങ്കുവെച്ചു.

ഈ ചിത്രം 2014ല്‍ പുറത്തിറങ്ങി ദേശീയ അവാര്‍ഡും നിരവധി ഫെസ്റ്റിവല്‍ അംഗീകാരങ്ങളും നേടിയെങ്കിലും ഐ.എഫ്.എഫ്.കെയില്‍ അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ താന്‍ സമ്മര്‍ദത്തിലായിരുന്നെന്ന് ഗീതു തുറന്നു സമ്മതിക്കുന്നു.’പക്ഷേ ചിത്രത്തിന് ഈ ഫെസ്റ്റിവല്‍ ഓഡിയന്‍സിനിടയില്‍ അങ്ങേയറ്റം അംഗീകാരം ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ട്. മൂന്നുഷോകളും നിറഞ്ഞു കവിയുന്ന ഓഡിയന്‍സിലായിരുന്നു പ്രദര്‍ശിപ്പിച്ചത്.’ ഗീതു പറഞ്ഞു.

ഹിമാചല്‍ പ്രദേശിന്റെ പശ്ചാത്തലത്തില്‍ റോഡ് മൂവിയായി ഹിന്ദിയിലാണ് ചിത്രം എടുത്തത്. നവാസുദ്ദീന്‍ സിദ്ദീഖിയും ഗീതാഞ്ജലി താപ്പയുമാണ് ചിത്രത്തില്‍ മുഖ്യവേഷമിട്ടത്. ഹിമാചലിലെ ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന ഗീതാഞ്ജലിയുടെ കഥാപാത്രം തന്റെ മകള്‍ക്കൊപ്പം, മാസങ്ങളായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തേടി സിംലയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇടക്ക് വെച്ച് നവാസുദ്ദീന്‍ സിദ്ദീഖിയുടെ അങ്ങേയറ്റം വിചിത്ര സ്വഭാവക്കാരനായ കഥാപാത്രം ഇവര്‍ക്ക് ഒപ്പം കൂടുന്നു.

പക്ഷേ തിരക്കഥ എല്ലാമല്ല. തിരക്കഥയില്‍ പറയുന്നത് കോപ്പിയടിക്കുകയല്ല ഒരു ഫിലിംമേക്കര്‍ ചെയ്യേണ്ടത്. ഈ ചിത്രത്തിന്റെ തിരക്കഥ അതിന്റെ സാഹചര്യമനുസരിച്ച് മാറുന്നതായിരുന്നു. ഉദാഹരണമായി 
ഡല്‍ഹിയിലെ ഒരു ഗലിയില്‍ നായികയും നായകനും മുഖാമുഖം കാണുന്ന ഒരു സീനില്‍ നവാസുദ്ദുന്‍ സിദ്ദീഖി പൊടുന്നനെ ഗീതാഞ്ജലിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും അമ്പരന്നുപോയ അവര്‍ കുതറിമാറുകയുമായിരുന്നു. ഈ രംഗം അങ്ങനെ തന്നെ ചിത്രീകരിക്കപ്പെട്ടു. ഷൂട്ടിങ്ങിനുശേഷം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് നവാസുദ്ദീന്‍ സിദ്ദീഖിയോട് ചോദിച്ചപ്പോള്‍ അപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി എന്നായിരുന്നു പ്രതികരണം.പക്ഷേ ചിത്രം പൂര്‍ത്തിയായി കണ്ടപ്പോള്‍ ഈ രംഗം ഏറ്റവും മനോഹരമായാണ് തോന്നിയത്’ ഗീതു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button