ചരിത്രം തുടച്ചുനീക്കുന്ന അവസ്ഥയില്‍ നിശബ്ദതയും പ്രതിരോധമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പി.കെ നായര്‍ കൊളോക്കിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്ക്കുമ്പോള് വിയോജിപ്പ് പ്രകടിപ്പിക്കുക പലപ്പോഴും അസാധ്യമാണ്. അത്തരം ഘട്ടത്തില്‍ നിശബ്ദത കൊണ്ടും പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താരപദവിക്ക് അപ്പുറം തെരുവിന്റെ നടനാകാനാണ് തനിക്കിഷ്ടമെന്ന് അലന്‍സിയര്‍. ഒരു നടനെന്ന നിലയില്‍ സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. നടനെന്ന നിലയില്‍ അതിനുള്ള ഉപകരണം ശരീരമാണ്. അസഹിഷ്ണുതയ്ക്കിടയിലാണ് നാം ജീവിക്കുന്നതെന്നും തന്റെ പ്രതികരണങ്ങളോട് സമൂഹമാധ്യമങ്ങളിലുണ്ടായ പ്രതിഷേധം അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത് ഗാംഗര്‍, സദാനന്ദ് മേനോന്, സംവിധായകന് അനൂപ് സിംഗ് എന്നിവരും കൊളോക്കിയത്തില്‍ പങ്കെടുത്തു. വീണാ ഹരിഹരന് മോഡറേറ്റര്‍ ആയിരുന്നു.
Post Your Comments