CinemaComing SoonGeneralKeralaLatest NewsNEWSWOODs

മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി മാസ്റ്റര്‍പീസിലെ മൈലാഞ്ചിഗാനം യൂട്യൂബില്‍ വന്‍ഹിറ്റ് (വീഡിയോ)

കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന ചിത്രത്തിലെ മൈലാഞ്ചി ഗാനം വൈറലാകുന്നു. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയാണ് ഗാനങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടി ഒരു കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. റോയൽ സിനിമാസ് ബാനറിൽ സിഎച്ച് മുഹമ്മദ് ചിത്രം നിര്‍മ്മിക്കുന്നു. ദീപക് ദേവിന്റെ സംഗീത സംവിധാനത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് ജാസ്സി ഗിഫ്റ്റ് ആണ്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button