തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നായികയാണ് തമന്ന.എന്നാൽ താരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ കാര്യത്തിൽ ആരാധകർക്ക് നിരാശയാണിപ്പോൾ.2010 ൽ തമന്ന തന്റെ 50-ാം മത്തെ ചിത്രം ഒരു നായകനൊപ്പം ചെയ്തു .തിരക്കഥ പോലും വായിക്കാതെയാണ് താരം ആ ചിത്രം ഏറ്റെടുത്തത്.എന്നാൽ ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണെന്ന് കരുതിയ താരം വൻ പരാജയമായിരുന്നു ഏറ്റുവാങ്ങിയത് .താരം തന്നെ ഒരു അഭിമുഖത്തിൽ ഇതെല്ലാം തുറന്നു പറയുകയുണ്ടായി.ആ ചിത്രത്തിന് ശേഷം ആ നായകനൊപ്പം അഭിനയിക്കാൻപോലും തമന്ന തയ്യാറായില്ല.
എന്നാൽ അതെ രീതി തന്നെ താരം വീണ്ടും ആവർത്തിച്ചു.സെറ്റിൽ കൃത്യ സമയത്ത് വരാത്ത സിനിമയിൽ തുടർപരാജയങ്ങൾ ഉണ്ടാകുന്ന അഹങ്കാരിയായ ഒരു നായകനൊപ്പമാണ് തമന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്.ഈ ചിത്രത്തിൽ നിന്നും തെന്നിന്ത്യൻ നായിക തൃഷ പിന്മാറിയിരുന്നു.എന്നാൽ തമന്ന ചിത്രത്തിന്റെ മൂല്യത്തേക്കാൾ പണത്തിന്റെ മൂല്യത്തിനാണ് വില കൽപ്പിക്കുന്നത് .ഈ മാസം അവസാനമാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
Post Your Comments