
ഐഎഫ്‌എഫ് കെയില്‍ വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭിയെ ചലച്ചിത്രമേളയില്‍ ക്ഷണിക്കപ്പെടാത്തതിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും സുരഭി ഒത്തുതീര്‍പ്പിന് വഴങ്ങിയതാണെന്നും മിന്നാമിനുങ്ങ് എന്ന സിനിമയുടെ സംവിധായകന്‍ അനില്‍ തോമസ് പറഞ്ഞു. ഒരു മുഖ്യധാരാ നടിയെന്ന നിലയിലുള്ള സമ്മര്‍ദ്ദം കൊണ്ടാണ് സുരഭിക്ക് വഴങ്ങേണ്ടി വന്നതെന്നും മിന്നാമിനുങ്ങിനെ ഒഴിവാക്കിയത് മന:പൂര്‍വം ആണെന്നും അനില്‍ തോമസ് പറഞ്ഞു. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. സുരഭിയ്ക്ക് പാസ് കൊടുത്തില്ല എന്ന രീതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി ‘മിന്നാമിനുങ്ങ്’ തഴയപ്പെട്ടതിന് മറയിടുകയായിരുന്നെന്നും അനില്‍ തോമസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മത്സരവിഭാഗത്തില്‍ മാത്രമല്ല മലയാള സിനിമ ടുഡെയിലും ഇന്ത്യന്‍ സിനിമ വിഭാഗത്തിലും മിന്നാമിനുങ്ങിന് എന്‍ട്രി കൊടുത്തിരുന്നു. ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിരുന്നത് മത്സര വിഭാഗത്തില്‍ പരിഗണിച്ചതിനാലാണെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. എന്നാല്‍, മത്സരവിഭാഗത്തില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ പിന്‍വലിച്ചു പോയ ഒരു ചിത്രം മലയാള സിനിമാ വിഭാഗത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് ഇവിടെ എഴുത്തുകുത്തുകള്‍ വരെ നടന്നതായി സനല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ റൂള്‍സ് അല്ല പ്രശ്നമെന്നും സിനിമ അവഗണിച്ചതിനെ പറ്റി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അനില്‍ തോമസ് പറയുന്നു.
Post Your Comments