ഹോളിവുഡ് സിനിമാലോകത്തെ ലൈംഗിക പീഡന ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോളിതാ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി മറ്റൊരു നായിക കൂടി രംഗത്തെത്തിയിരിക്കുകയാണ്. വെയ്ന്സ്റ്റീന് നിര്‍മിച്ച ഹിറ്റ് ചിത്രമായിരുന്ന ഫ്രിദയിലെ നായികയായ സല്‍മ ഹെയ്ക്കാണ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പീഡനാനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ചെകുത്താന് എന്നാണ് ഹാര്‍വി വെയ്ന്‍സ്റ്റീനെ ലേഖനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.
ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വിസമ്മതിച്ചതിനാല്‍ തന്നോട് വിദ്വേഷമുണ്ടായതായും സാല്മ പറയുന്നു. മസ്സാജിനും, കൂടെ കുളിക്കുവാനും, ലൈംഗിക ബന്ധത്തിനും അയാള്‍ തന്നെ ക്ഷണിച്ചു. ഞാനതിന് വിസമ്മതിച്ചു. അയാള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ഇല്ല എന്ന വാക്കിനെയാണ്. മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ 2002 ല്‍ പുറത്തിറങ്ങിയ ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാളില്‍ നിന്നും മോശം അനുഭവങ്ങള്‍ തുടങ്ങുന്നത്. നിരവധി തവണ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. അയാളുടെ ഇംഗിതത്തിന് വഴങ്ങാതായതോടെ പകപോക്കല്‍ പോലെ പെരുമാറാന്‍ തുടങ്ങി. ആഷ്ലി ജൂഡ് എന്ന നടിയുമായി പൂര്‍ണ നഗ്നയായി ഒരു സെക്സ് സീനില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ചിത്രീകരണം നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും താരം ആരോപിക്കുന്നു. നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി ഒടുവില്‍ തനിക്ക് ആ സീനില്‍ അഭിനയിക്കേണ്ടി വന്നതായും ആകെ തകര്‍ന്നുപോയി പൊട്ടിക്കരഞ്ഞതായും സല്‍മ തുറന്നു പറയുന്നു.
Post Your Comments