കോളിവുഡിലെ വിവാദ നായികയാണ് അമലാ പോള്‍. എഎല്‍ വിജയിമായുള്ള വിവാഹമോചനത്തെ തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളുടെ പേരിലാണ് അമലാ പോള്‍ തെന്നിന്ത്യയിലെ ചര്‍ച്ചാ കേന്ദ്രമായത്. ഇപ്പോഴിതാ സിനിമാ മേഖലയിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് അമല. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ഭാസ്കര്‍ ഒരു റാസ്കല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അമലാ പോള്‍, ജീവിതത്തിലെ ഏറ്റവും പ്രിയങ്കരനായ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞത്.
അരവിന്ദ് സ്വാമിയാണ് സിനിമാ മേഖലയിലെ ഏറ്റവും പ്രിയങ്കരനായ വ്യക്തി, കാരണം അകത്തും പുറത്തും നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം അമല വ്യക്തമാക്കി. മമ്മൂട്ടി നായകനായ ‘ഭാസ്കര്‍ ദി റാസ്കല്‍ ‘എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് ‘ഭാസ്കര്‍ ഒരു റാസ്കല്‍’. തമിഴിലും സിദ്ധിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments