CinemaGeneralKollywoodNEWSWOODs

ജന്മദിനത്തിൽ വീട്ടിൽ നിന്ന് രജനികാന്ത് അകന്നു നിൽക്കുന്നതിന്റെ യഥാർത്ഥ കാരണമിതാണ്

ദശലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ഒരു താരമാണ് രജനികാന്ത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. എന്നാല്‍ അദ്ദേഹം ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കാറില്ല. 2015-ൽ ചെന്നൈയിലെ വെള്ളപ്പൊക്കത്തെത്തുടർന്നും മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം മൂലം 2016-ലും ആഘോഷങ്ങള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ പിറന്നാള്‍ ദിനത്തിലും രജനി കാന്ത് കുടുബത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാരണം ഓഖിയില്‍ രാജ്യം ഒരുപാട് ദുഖിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു രജനി. കൂടാതെ കുടുംബത്തിനു ഒപ്പം നില്‍ക്കാതെ വിദേശത്തായിരുന്നു ഈ പിറന്നാള്‍ ദിനത്തില്‍ രജനി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ എന്ന ചിത്രത്തിന്റെ ശൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള യാത്രയില്‍ ആണ് രജനികാന്ത്. രഞ്ജിത്തിന്റെ തുടർച്ചയായ രണ്ടാം രജനീകാന്ത് ചിത്രമാണ് കാല. 2018 ൽ രജനികാന്തിന്റെതായി രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യും. ശങ്കർ സംവിധാനം ചെയ്ത മെഗാ ബജറ്റ് സൈഫ് ഫിലിം ഫിലിം 2.0 എന്ന ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button