BollywoodLatest News

കൊഹ്‌ലി അനുഷ്‌കയ്ക്ക് നൽകിയ ആ സമ്മാനത്തിന്റെ വില കേട്ടാല്‍ ഞെട്ടും; അതിനായി താരം അലഞ്ഞത് മൂന്നുമാസം

റെ നാളത്തെ കാത്തിരിപ്പിനുശേഷം ക്രിക്കറ്റ്-ബോളിവുഡ് സൂപ്പര്‍താരങ്ങളായ വിരാട് കൊഹ്‌ലി-അനുഷ്‌ക വിവാഹം യാഥാര്‍ഥ്യമായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും ചിത്രങ്ങളായും വിഡിയോകളായും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ മല്‍സരിച്ചാണ് പോസ്റ്റ് ചെയ്യുന്നത്.

വിവാഹദിനത്തിലെ ഇരുവരുടെയും വസ്ത്രധാരണവും അനുഷ്‌കയുടെ ആഭരണങ്ങളും ഏവരുടെയും മനം കവര്‍ന്നിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടവരെല്ലാം തന്നെ സംസാരിച്ച മറ്റൊരു കാര്യം അനുഷ്‌കയുടെ വിരലില്‍ കൊഹ്‌ലി അണിഞ്ഞ വിവാഹമോതിരത്തെക്കുറിച്ചാണ്. അനുഷ്‌കയ്ക്ക് ഏറ്റവും അനുയോജ്യമായ മോതിരം കണ്ടെത്താന്‍ കൊഹ്‌ലിക്ക് 3 മാസം വേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘വളരെ അപൂര്‍വമായ ഡയമണ്ട് പതിപ്പിച്ച മോതിരമാണ് അനുഷ്‌കയുടെ വിരലില്‍ കൊഹ്‌ലി അണിയിച്ചത്. ഓസ്ട്രിയയിലെ ഡിസൈനറാണ് മോതിരം ഡിസൈന്‍ ചെയ്തത്. മോതിരത്തിന്റെ ഡിസൈന്‍ പറഞ്ഞറിയിക്കാനാവാത്ത വിധം മനോഹരമാണ്.ഒരു കോടിയോളമാണ് മോതിരത്തിന്റെ വില. കാണുന്ന ഒരാള്‍ക്കും മോതിരത്തില്‍നിന്നും കണ്ണെടുക്കാനാവില്ലെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങളിുലൊരാള്‍ വെളിപ്പെടുത്തിയതായി ബോളിവുഡ്‌ലൈഫ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button