BollywoodCinemaGeneralNEWSWOODs

മാധുരി ദീക്ഷിത്, വിദ്യാബാലന്‍, കങ്കണ എന്നിവര്‍ ഒഴിവാക്കിയ ചിത്രം ഏറ്റെടുത്ത് സണ്ണി ലിയോണ്‍

ബോളിവുഡിലെ ചൂടന്‍ നായികയായ സണ്ണി ലിയോണ്‍ ഇപ്പോള്‍ മുഖ്യധാര ചിത്രങ്ങളിലൂടെ ജനപ്രിയ താരമായി മാറുകയാണ്. അതുകൊണ്ട് തന്നെ മികച്ച ചില ചിത്രങ്ങളും സണ്ണിയ്ക്ക് ലഭിക്കുന്നു. ബോളിവുഡിലെ എവര്‍ഗ്രീന്‍ ഹീറോയിനായ മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സണ്ണിയാണെന്നാണ് പുതിയ വിവരം.

കരണ്‍ റസ്ദാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മാധുരി ദീക്ഷിതിനെ ആയിരുന്നു. എന്നാല്‍ മാധുരി അ വസരം നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍നിര നായികമാരായ വിദ്യാബാലന്‍, കങ്കണ റണാവത്ത് തുടങ്ങിയവരെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചു. എന്നാല്‍ ആരും താത്പര്യം കാട്ടാത്തതിനെ തുടര്‍ന്നു സണ്ണി ലിയോണിനെ സമീപിക്കുകയും അ വേഷത്തിലേയ്ക്ക് സണ്ണി സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മഹിജാബാന്‍ എന്ന പേരില്‍ 1933 ഓഗസ്റ്റ് 1ന് മുംബൈയില്‍ ജനിച്ച മീനാകുമാരി നാലാം വയസിലാണ് അഭിനയം തുടങ്ങിയത്. 1946ല്‍ ബച്ചോം കാ ഖേല്‍ എന്ന ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ മീനാ കുമാരി അഭിനയത്തില്‍ പകരം വയ്ക്കാനില്ലാത്ത താരമായി മാറി. അമിതമായ മദ്യപാനം കാരണം കരള്‍ രോഗം ബാധിച്ച് തന്റെ 38മത്തെ വയസില്‍ ലോകത്തോടു വിടപറയുകയായിരുന്നു മീന കുമാരി.

shortlink

Related Articles

Post Your Comments


Back to top button