ചെന്നൈ എക്സ്പ്രസ് എന്ന ഹിറ്റ് സിനിമയുടെ സംവിധായകന് രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്നുവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2015ല്‍ ഇറങ്ങിയ ദില്‍വാലെ എന്ന സിനിമയിലാണ് ഈ ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ അവസാനമായി ഒന്നിച്ചത്. എന്നാല്‍ അതും വര്‍ഷങ്ങള്‍ക്ക് മുപ് തന്നെ 1982ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അംഗുര്‍ റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് രോഹിത് ഷെട്ടി ആലോചിച്ചിരുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശവും രോഹിത് ഷെട്ടി വാങ്ങിയിരുന്നതാണ്. എന്നാലിപ്പോള്‍ ഈ റീമേക്ക് ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
”അംഗുര്‍ റീമേക്ക് ചെയ്യുന്നില്ലേയെന്ന ചോദ്യത്തിന് രോഹിത് ഷെട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു: അംഗുര്‍ പോലൊരു സിനിമ ഷാരൂഖിനെ വച്ച് റീമേക്ക് ചെയ്യാനായാല്‍ അത് നല്ലത് തന്നെ. മനോഹരമായൊരു കഥയാണത്. എന്നാല്‍ അംഗുര്‍ പോലൊരു ലളിതമായ സിനിമ വലിയ ക്യാന്‍വാസില്‍ എടുക്കുമ്പോള്‍ അതിന്റെ മാധുര്യം നഷ്ടമാവും. മാത്രമല്ല, സിനിമ മറ്റൊരു തലത്തിലേക്ക് പോവുകയും ചെയ്യും. ഏതെങ്കിലും ഒരു കുന്നില്‍ പോയി രണ്ടു മാസം കൊണ്ട് എനിക്ക് ഈ സിനിമ പൂര്‍ത്തികരിച്ച് മടങ്ങിവരാനാവും. എന്നാല്‍, അത്തരത്തില്‍ ഈ സിനിമ ഒരുക്കണോ വേണ്ടയോ എന്നതാണ് ചോദ്യം”. രോഹിത് പറയുന്നു
Post Your Comments