BollywoodKollywoodLatest News

ശ്രുതി ഹാസനും അനുഷ്‌കയെ പിന്തുടരുകയാണോ ?

ബോളിവുഡ് താരം അനുഷ്‍ക ശർമയും ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.എന്നാൽ ദീർഘനാളത്തെ പ്രണയം ഇരുവരും തുറന്നുസമ്മതിച്ചിരുന്നില്ല.ഇതേ നിലയിലാണ് ഇപ്പോൾ തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. ബ്രിട്ടീഷ് സ്വദേശിയായ മൈക്കിൾ കോർസലയുമായി ശ്രുതി പ്രണയത്തിലാണെന്ന വാർത്ത ഏറെക്കാലമായി മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു.

തന്റെ പ്രണയം അനുഷ്‌കയെപോലെ മറച്ചുവെക്കുകയാണ് ശ്രുതിയും ചെയ്യുന്നത്. ശ്രുതിയും മൈക്കിളും മുംബൈയിൽ പല സ്ഥലങ്ങളിൽ കറങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.അച്ഛൻ കമൽ ഹാസനും മകളുടെ വിവാഹത്തെക്കുറിച്ചൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.എന്നാലിപ്പോൾ ആരാധകർക്ക് അറിയേണ്ടത് അനുഷ്‍കയും കൊഹ്‌ലിയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചതുപോലെ ഇവരും അഭിനയിക്കുമോ എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button