BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

മദര്‍ തെരേസ പുരസ്കാരം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയക്ക്

ഈ വര്‍ഷത്തെ മദര്‍ തരേസ പുരസ്കാരത്തിന് നടി പ്രിയങ്ക ചോപ്ര അര്‍ഹയായി. ബോളിവുഡിലും ഹോളിവുഡിലും ഇപ്പോള്‍ താരമായിരിക്കുന്ന നടി സിറിയയിലെ അഭയാര്‍ഥി ക്യാമ്ബുകള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര അവാര്‍ഡ് ഏറ്റുവാങ്ങി.

“സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്കാരം നല്‍കുന്നത്. സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്‍ഡ് നല്‍കിയത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്ബുകള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു. ഇതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രിയങ്ക യൂണിസെഫിന്റെ ഗുഡ്​വില്‍ അംബാസിഡര്‍ കൂടിയാണ്”-അവാര്‍ഡ് നിര്‍ണയ സമിതി അറിയിച്ചു. കിരണ്‍ ബേദി, അണ്ണ ഹസാരെ, ഓസ്ക്കര്‍ ഫെര്‍ണാണ്ടസ്, മലാല യൂസഫ്സായി, സുസ്മിത സെന്‍ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button