പ്രണവ്, കാളിദാസ്, ശ്രാവണ്‍ ഇവര്‍ക്കൊപ്പം മത്സരിക്കാന്‍ മറ്റൊരു താര പുത്രനും

ഇപ്പോള്‍ മലയാള സിനിമ ലോകത്ത് താര പുത്രന്മാര്‍ ചുവടുറപ്പിക്കുകയാണ്. ദുല്ഖരും ഫഹദും നേടിയ ജനപ്രീതി സ്വന്തമാക്കാന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍, മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ പുത്രന്‍ കാളിദാസ് തുടങ്ങിവരും രംഗത്തെത്തുകയാണ്. ഇവര്‍ക്കിടയിലേയ്ക്ക് ഒരാള്‍ കൂടി അഭിനയ മേഖലയില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

മലയാളികളുടെ എക്കാലത്തേയും പ്രണയനായികയായ ക്ലാര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സുമലതയുടെ മകനാണ് അഭിനയ രംഗത്തേയ്ക്ക് പുതിയതായി എത്തുന്നത്. സുമലതയുടെ മകന്‍ അഭിഷേക് ഗൗഡ വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. കന്നട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അംബരീഷ് ആണ് സുമലതയുടെ ഭര്‍ത്താവ്. പ്രമുഖ നിര്‍മ്മാതാവായ സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലാണ് അഭിഷേക് നായകനാവുന്നത്.

Share
Leave a Comment