ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു മോഹിനി. മിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും മോഹിനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മോഹിനി എന്ന പേരില്‍ സിനിമയിലെത്തിയത്. എം. ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പരിണയം’ എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാളത്തില്‍ വരവറിയിക്കുന്നത്. ഗസല്‍,സൈന്യം,നാടോടി, കാണാക്കിനാവ്, പഞ്ചാബി ഹൗസ്,മായപ്പൊന്മാന്‍, മറവത്തൂര്‍ കനവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മോഹിനി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. സിനിമയില്‍ തിരിച്ചുവരുമെന്ന് മോഹിനി അന്നേ പറഞ്ഞിരുന്നു. എങ്കിലും മറ്റു നടിമാരുടെ അവസ്ഥതന്നെയാകും അവര്‍ക്കുമെന്ന് എല്ലാവരും കരുതി. അഞ്ച് വര്‍ഷം കഴിഞ്ഞ് മോഹിനി പിന്നെയും സിനിമയിലേക്ക് തിരിച്ചു വന്നു. രണ്ടാം വരവില്‍ ‘വേഷം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി വേഷമിട്ടുകൊണ്ട് വീണ്ടും ഗംഭീരമായി തുടങ്ങി. ഇന്നത്തെ ചിന്താവിഷയം, അമ്മത്തൊട്ടില്‍, ചാക്കോരണ്ടാമന്‍, കളക്ടര്‍ തുടങ്ങി മലയാള ചിത്രങ്ങളിലും തമിഴില്‍ പത്തോളം സിനിമകളിലും മോഹിനി വീണ്ടും അഭിനയിച്ചു.
പിന്നെ അപ്രത്യക്ഷയായ മോഹിനിയെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത് 2013- ലാണ്. മോഹിനി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്റ്റീനയെന്ന പേര് സ്വീകരിച്ചതായും സുവിശേഷവുമായി വേദികളില്‍ സജീവമായതായും തെളിവുകള്‍ അടക്കം വാര്‍ത്തകള്‍ വന്നു. യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും മോഹിനി എന്ന ക്രിസ്റ്റീനയുടെ സുവിശേഷങ്ങള്‍ കണ്ടു ആരാധകര്‍ അമ്പരന്നു. പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ വൈറലായി മാറുകയും ചെയ്തു. നടിയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായും പറയപ്പെടുന്നു. ആ സമയത്ത് വീട്ടിലെ ജോലിക്കാരി മോഹിനിക്ക് ബൈബിള്‍ വായിക്കാന്‍ നല്‍കിയതായും തുടര്‍ന്നുള്ള ബൈബിള്‍ വായനയിലൂടെ വിഷാദരോഗത്തില്‍ നിന്നും മോചനം ലഭിച്ചതായും മോഹിനി പറയുകയുണ്ടായി.
കൈനിറയെ സമ്പാദ്യം ഉണ്ടായിട്ടും അനുയോജ്യനായ ഒരാളെ വിവാഹം കഴിച്ചിട്ടും അയാളെ ഉള്‍ക്കൊള്ളാനോ ജീവിതത്തില്‍ സുഖമോ സംതൃപ്തിയോ കണ്ടെത്താനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും മോഹിനി പറഞ്ഞു. അത് തന്റെ കുഴപ്പമല്ലെന്നും ഏതോ പിശാചിന്റെ കളിയാണെന്നും ക്രിസ്തുമതം സ്വീകരിച്ച് ഭക്തി മാര്‍ഗ്ഗത്തില്‍ വന്നതോടെ അത് മാറിയതായും നടി പ്രഭാഷണങ്ങളില്‍ അടക്കം പറയുകയും ചെയ്തു. ഭര്‍ത്താവായ ഭരതില്‍ നിന്നും വിവാഹമോചനം നേടിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ചുകൊണ്ട് നടി തന്നെ രംഗത്തെത്തി. എന്നാല്‍ പിന്നീട് നടി പൂര്‍ണ്ണമായും ഭക്തി മാര്‍ഗ്ഗത്തില്‍ തിരിഞ്ഞതായും വിവാഹമോചിതയായതായും സ്ഥിരീകരിച്ചുകൊണ്ട് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക് സിനിമകളിലായി തിളങ്ങിനിന്ന മോഹിനിയുടെ തുടര്‍ന്നുള്ള ജീവിതം നിഗൂഡമായി തുടരുകയാണ്. എങ്ങനെയാണ് ഈ മാറ്റം മോഹിനിയില്‍ ഉണ്ടാക്കിയതെന്ന് സിനിമാലോകവും ആരാധകരും അറിയാന്‍ കാത്തിരിക്കുകയാണ്. വ്യക്തമായ വിശദീകരണങ്ങള്‍ ഇതുവരെയും നടിയില്‍ നിന്നും ഉണ്ടായിട്ടില്ല.
Post Your Comments