ചെയ്തു കഴിഞ്ഞതിനേക്കാള്‍ വരാനിരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളാകും പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. മോഹന്‍ലാലിന്റെ കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ഒരു അന്വേഷണം നടത്താനായി ഇപ്പോഴും നമ്മള് ഒട്ടേറെ വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകാറുണ്ട്. സേതുമാധവനെയും, മണ്ണാറത്തൊടി ജയകൃഷ്ണനെയുമൊക്കെ തിരികെ കൊണ്ട് വന്നാണ് നമ്മള് ആ ചര്‍ച്ച കൊഴിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ വര്‍ത്തമാനകാലത്തിലെ സിനിമകള്‍ വലിയ ചര്‍ച്ചയിലേക്ക് വഴിമാറണം. അതിനുള്ള ആദ്യ തെളിവാണ് ഒടിയനായുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശം. മോഹന്‍ലാല്‍ എന്ന നടനെ മാക്സിമം നന്നായി പ്രയോജനപ്പെടുത്തുന്ന എഴുത്തുകാരും, ഫിലിം മേക്കേഴ്സും പുതിയ തലമുറയില്‍ ഉണ്ടായിക്കോണ്ടേയിരിക്കും, മോഹന്‍ലാലിന്റെ പ്രായം അറുപതിലും, എഴുപതിലും എത്തുമ്പോള്‍ അദ്ദേഹത്തിലെ നടനത്തെ കരുത്തോടെ ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന സിനിമാ വിദ്യാര്‍ഥികള്‍ എവിടെയോ ഇരുന്നു ഇപ്പോള്‍ സിനിമാ മോഹം മുളപ്പിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ സിനിമയുടെ രണ്ടാം സുവര്‍ണ്ണകാലഘട്ടം ആരംഭിക്കുന്നത് ഒടിയനില്‍ നിന്നായിരിക്കാം. തട്ടിക്കൂട്ട് കച്ചവട സിനിമകളോടും ക്ലീഷേകലര്ന്ന അസഹനീയ സൃഷ്ടികളുമായി വരുന്ന സിനിമാക്കാരോടും മോഹന്‍ലാല്‍ കര്‍ശനമായി നോ പറയാന്‍ ശീലിക്കണം. ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതും കലാമൂല്യത്താല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിനിമ പോരെ? ഒരു കലണ്ടര്‍ വര്‍ഷത്തില്‍, പിന്നീടു അതേ ആരവങ്ങളുമായി അടുത്ത വര്‍ഷം ബോക്സോഫീസ് കൊയ്യാന്‍ ഇറങ്ങുമ്പോള്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അത്ഭുത നായകനായി വിശേഷിപ്പിക്കപ്പെടും.
മലയാള സിനിമയിലെ അഭിനയത്തിന്റെ ഏറ്റവും നല്ല റഫറന്‍സ് ആയി വരും തലമുറ മോഹന്‍ലാലിനെ ഉപയോഗിക്കുമെന്നതില്‍ തര്‍ക്കമില്ല. സൗഹൃദങ്ങളുടെ പേരില്‍ നിലവാരം കെട്ട സിനിമയുമായി നില്ക്കുന്ന ആര്‍ക്കും മോഹന്‍ലാലിന്റെ ഡേറ്റ് ലഭ്യമാകാതെ വരുന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ എന്ന നടന് കൂടുതല്‍ തേജസ്സ് ഉണ്ടാകുന്നത്. ഏതു വെല്ലുവിളിയും ഏറ്റെടുക്കുന്ന മോഹന്‍ലാലിലെ നടനെ കരുത്തോടെ കാണാനാണ് പ്രേക്ഷകര്‍ക്ക് ആഗ്രഹിക്കുന്നത്, സിനിമയുടെ ആക്ഷേപത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഒരു മോഹന്‍ലാല്‍ ചിത്രവും നമുക്കിനി വേണ്ട, വില്ലനും, വെളിപാടും പോലെയുള്ള ചിത്രങ്ങള്‍ ആവര്ത്തിക്കാതിരിക്കുന്നിടത്ത് മോഹന്‍ലാല്‍ സിനിമാ മോഹികളുടെ മാണിക്യമാകണം, ഒടിയന് മാണിക്യനെപ്പോലെ മോഹന്‍ലാലും ഒരുങ്ങി കഴിഞ്ഞു, ഇനിയാണ് കളി….
Post Your Comments