പ്രതിഭയുള്ള ഒട്ടേറെ താരങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാറുണ്ട്. അതില്‍ പ്രധാനിയാണ് ദിലീഷ് പോത്തന് എന്ന സംവിധായകന് . ഈ വര്‍ഷത്തെ മലയാളത്തിലെ ക്ലാസിക് ഹിറ്റായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ദിലീഷ്. ദിലീഷ് പോത്തനും ചിത്രത്തിലെ നായികയും നിമിഷ സജയനും ഐ.എഫ്.എഫ്.കെയുടെ വേദിയില്‍ കണ്ടുമുട്ടിയത് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി. ചിത്രത്തിലെ ശ്രീജ എന്ന കഥാപാത്രത്തെ ദിലീഷ് പോത്തന് ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൃപ തിയേറ്ററിനു മുന്നില്‍വെച്ചായിരുന്നു ഇരുവരുടെയും കൂടി കാഴ്ച. മീശയൊക്കെ കളഞ്ഞു പുതിയ ഗെറ്റപ്പിലായിരുന്നു ദിലീഷ് പോത്തന്. സംവിധായകന് എന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് ദിലീഷ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ മ യൗ’ എന്ന ചിത്രത്തിലാണ് ദിലീഷ് പോത്തന് ഒടുവിലായി അഭിനയിച്ചത്.
Post Your Comments